Advertisement

കമ്യൂണിസ്റ്റ് നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു

August 29, 2023
Google News 2 minutes Read
communist leader sarojini balanandan passed away

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷയും സിപിഐഎം സംസ്ഥാന സമിതി മുന്‍ അംഗവുമായിരുന്നു. 87 വയസായിരുന്നു. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് ഇ ബാലാനന്ദന്റെ ഭാര്യയാണ്. (communist leader sarojini balanandan passed away)

എറണാകുളം വടക്കന്‍ പറവൂരില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഡോണ്‍ ബോസ്‌കോ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 1985 മുതല്‍ 2012 സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സരോജിനി ബാലാനന്ദന്‍.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

1996ല്‍ സരോജിനി ബാലാനന്ദന്‍ ആലുവ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 1980 മുതല്‍ 1985 വരെയുള്ള കാലഘട്ടത്തില്‍ സരോജിനി കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സുനില്‍, സുരേഖ, പരേതയായ സുശീല എന്നിവരാണ് മക്കള്‍. വിദേശത്തുള്ള മകന്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Story Highlights: communist leader sarojini balanandan passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here