Advertisement

കോഴിക്കോട് പുതുപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കിൽ പെട്ട് മരിച്ചു

August 29, 2023
1 minute Read
kozhikode puthuppadi woman drowned

കോഴിക്കോട് പുതുപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കിൽ പെട്ട് മരിച്ചു. ( kozhikode puthuppadi woman drowned )

മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനി തസ്‌നീമാണ് മരിച്ചത്. ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു.

പെൺകുട്ടി മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. പെൺകുട്ടിയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights: kozhikode puthuppadi woman drowned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement