തോഷഖാന കേസില്‍ ഇമ്രാന്‍ ഖാന് ആശ്വാസം; തടവുശിക്ഷ മരവിപ്പിച്ച് കോടതി

തോഷഖാനെ അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം. കേസില്‍ ഇമ്രാന്‍ ഖാന്റെ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. കേസില്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് വൈകാതെ ജയില്‍ മോചിതനായി പുറത്തിറങ്ങാന്‍ സാധിക്കും. തടവുശിക്ഷ ഒഴിവാക്കണമെന്ന് കാട്ടി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. വിദേശത്തുനിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ തോഷഖാന വകുപ്പില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി മറിച്ചുവിറ്റു എന്നതായിരുന്നു കേസ്. (Toshakhana case relief for ex pak pm Imran Khan)
കേസില്‍ ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയാണ് ജില്ലാ കോടതി വിധിച്ചിരുന്നത്. ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വര്‍ഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ തുടര്‍ന്ന് ഇമ്രാനെ സമാന്‍ പാര്‍ക്കിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു അറസ്റ്റ്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
തോഷഖാന കേസില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിന് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് മുന്‍ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസില്‍ ഇളവ് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ ഹര്‍ജി പാകിസ്താന്‍ സുപ്രീം കോടതി നേരത്തെ തള്ളി.
Story Highlights: Toshakhana case relief for ex pak pm Imran Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here