‘വരുന്നു രണ്ടാം വന്ദേ ഭാരത്’; ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും

കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും. (Indian Railway to grant new vande bharat)
ദക്ഷിണ റെയില്‍വേയ്ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം–തിരുവനന്തപുരം, മംഗലാപുരം– കോയമ്പത്തൂര്‍ റൂട്ടുകളാണ് പരിഗണനയിലുള്ളത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. വിഷുസമ്മാനമായാണ് 16 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിന് ആദ്യം അനുവദിച്ചത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സർവീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ആദ്യ വന്ദേഭാരത് ഓടിത്തുടങ്ങിയത്.
Story Highlights: Indian Railway to grant new vande bharat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here