സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: പൊതു മുന്നറിയിപ്പ്

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരിൽ വ്യാജ വെബ്‌സൈറ്റ്. വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ പറയുന്നു.
http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക.
മേൽപ്പറഞ്ഞ URL-കളിൽ വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ പങ്കുവെക്കരുതെന്നും വെളിപ്പെടുത്തരുതെന്നും കർശനമായി നിർദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ‘പിഷിംഗ്'(ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിൽ, എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ എത്രയും വേഗം മാറ്റണം.
അനധികൃത ആക്സസ് ബാങ്കിലും ക്രെഡിറ്റ് കാർഡ് കമ്പനിയിലും അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ എന്നും പൊതു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Story Highlights: Supreme Court Warns Of Fake Website
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here