Advertisement

9 മാസം ഗർഭിണിയാണ്, അധിക്ഷേപം വേദനിപ്പിച്ചു; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

September 2, 2023
Google News 2 minutes Read
cyber attack against geethu jaick c thomas

സൈബർ ആക്രമണങ്ങളിൽ പൊലീസിൽ പരാതി നൽകി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്പിക്കാണ് ഗീതു പരാതി നൽകിയത്. അധിക്ഷേപം മാനസികമായി വേദനിപ്പിച്ചു. പൊലീസ് ഉചിത നടപടി സ്വീകരിക്കണം. അധിക്ഷേപ വിഡിയോ പ്രചരിപ്പിച്ചത് കോൺഗ്രസ് അനുകൂല പേജ് എന്ന് ഗീതു പറഞ്ഞു.(Geethu Jaick C thomas on cyber attack)

സൈബർ ആക്രമണങ്ങൾ മാനസികമായി വേദനിപ്പിച്ചതിനാലാണ് പരാതി നൽകിയതെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു. 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചു കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നും ഗീതു പറഞ്ഞു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

വ്യക്തിപരമായി ആർക്കെതിരെയും ആക്രമണങ്ങൾ ഉണ്ടാകുന്നത് തെറ്റാണെന്നും ഗീതു പറഞ്ഞു. രാഷ്ട്രീയം ഇതിൽ കൂട്ടിക്കുഴക്കേണ്ട എന്നും ഗീതു പ്രതികരിച്ചു.

അതേസമയം ഭാര്യ ഗീതുവിനെതിരായ ഉണ്ടായ സൈബർ ആക്രമണത്തിൽ ജെയ്ക് സി തോമസും പ്രതികരിച്ചു. ഗീതുവിനു നേരെ മോബ് ലിഞ്ചിങ്ങിന് സമാനമായ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നു എന്നാണ് ജെയ്ക് പറഞ്ഞത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഘട്ടം മുതൽ തനിക്കെതിരെയും സൈബർ അധിക്ഷേപം ഉണ്ടായി എന്നും ജെയ്ക് പറഞ്ഞു.

Story Highlights: Geethu Jaick C thomas on cyber attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here