Advertisement

ഉദയനിധി സ്റ്റാലിൻ ‘ദക്ഷിണേന്ത്യയുടെ പപ്പു’; രാഹുൽ ഗാന്ധിയുവുമായി നല്ല സാമ്യമുണ്ടെന്ന് അണ്ണാമലൈ

September 5, 2023
Google News 2 minutes Read
annamalai udayanidhi stalin

ഉദയനിധി സ്റ്റാലിൻ ‘ദക്ഷിണേന്ത്യയുടെ പപ്പു’ രാഹുൽ ഗാന്ധിയുവുമായി നല്ല സാമ്യമുണ്ടെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. രാഹുൽ ഉത്തരേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’വാകുമ്പോൾ ദക്ഷിണേന്ത്യൻ രാഷ്‌ട്രീയത്തിലെ ‘പപ്പു’ ഉദയനിധിയാണ്. (Annamalai Against udayanidhi stalin)

ഉദയനിധി ഇത്തരം പരാമർശങ്ങൾ തുടരുകയാണെങ്കിൽ, ഐഎൻഡിഐഎ സഖ്യത്തിന് അവരുടെ വോട്ടുകളിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ മോദി സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകളോട് നല്ല സാമ്യമുള്ളതാണെന്നും കെ. അണ്ണാമലൈ പറഞ്ഞു. ഒരു മതത്തിന് നേരെയുള്ള സംഘടിത ആക്രമണമാണ് തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഉദയനിധി സ്റ്റാലിൻ നടത്തിയത് വംശഹത്യയ്‌ക്കുള്ള ആഹ്വാനമാണെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇത്തരം വാചകകസർത്തുകൾ അവർക്ക് തന്നെ ദോഷം ചെയ്യും.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ഐഎൻഡിഐഎ സഖ്യത്തിൽ ഡിഎംകെ വോട്ടിംഗ് അടിത്തറ ഇതിനകം തന്നെ വെറും അഞ്ച് ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നും ഉദയനിധി പറഞ്ഞു.

Story Highlights: Annamalai Against udayanidhi stalin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here