Advertisement

തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തി രശ്മിക; കാലില്‍ വീണ് വധൂവരന്‍മാര്‍; പിന്നാലെ വിമര്‍ശനം

September 5, 2023
Google News 2 minutes Read

തന്റെ അസിസ്റ്റന്റ് സായിയുടെ വിവാഹച്ചടങ്ങിനെത്തി നടി രശ്മിക മന്ദാന. ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയരുകയാണ്. ഹൈദരാബാദിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.(Rashmika mandannaa attend her assistant sai marriage)

വധൂവരന്‍മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ ശേഷം ഇരുവരും നടിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചതാണ് വിമര്‍ശനത്തിനു കാരണം. വധൂവരന്‍മാരേക്കാള്‍ പ്രായം കുറവുള്ള രശ്മികയുടെ കാലില്‍ വീഴേണ്ടതില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

അതേസമയം അസിസ്റ്റന്റ് സായിയ്ക്ക് ശമ്പളവും ജീവിതസൗകര്യങ്ങളും നല്‍കുന്ന വ്യക്തിയുടെ കാലില്‍ വീണാല്‍ പ്രശ്നമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.വിമര്‍ശനം ഒരു ഭാഗത്തു കൂടി നീങ്ങുന്നതിനിടെയിലും ചടങ്ങില്‍ പങ്കെടുത്ത രശ്മികയുടെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Story Highlights: Rashmika mandannaa attend her assistant sai marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here