Advertisement

മമ്മൂട്ടിയുടെ പിറന്നാൾ ദിന സ്പെഷ്യൽ രക്തദാനം; പങ്കാളികളായി എംഎൽഎ മുതൽ എസിപി വരെ

September 6, 2023
Google News 2 minutes Read

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കാൽ ലക്ഷം രക്തദാനം’ കാംപെയിനിന് വലിയ പിന്തുണ. ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ തുറന്ന പ്രത്യേക ബ്ലഡ് ബാങ്കിലെത്തി അങ്കമാലി എംഎൽഎ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, എറണാകുളം എസിപി രാജ്‌കുമാർ തുടങ്ങിയവർ പങ്കാളികളായി. നാളെയാണ് മമ്മൂട്ടിയുടെ പിറന്നാൾ.

മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നു എം എൽ എ പറഞ്ഞു. മുൻ മന്ത്രി ജോസ് തെറ്റയിൽ രക്തദാതാക്കൾക്ക് പിന്തുണയുമായി എത്തി. ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്ന് ഷൈലോക് സംവിധായകൻ അജയ് വാസുദേവ് പറഞ്ഞു. ‘മമ്മൂട്ടി ഫാൻ’ ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് രിക്കലും മറക്കാനാവില്ലന്ന് എറണാകുളം എസിപി രാജ്‌കുമാർ പറഞ്ഞു

പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിലെ നൂറോളം ജീവനക്കാർ, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി. പദ്ധതിയിലൂടെ 15,000 ആളുകൾ ഇതുവരെ രക്തദാനം നടത്തിയെന്ന് സംഘാടകർ പറഞ്ഞു. മമ്മൂട്ടിയുടെ നന്മകൾക്കൊപ്പം നടക്കുവാൻ തങ്ങൾക്ക് എന്നും അഭിമാനമുണ്ടന്ന് ഗോകുലം ഗ്രൂപ്പ് എ ജി എം ജിതേഷ് ബി പറഞ്ഞു. ലിറ്റിൽ ഫ്ലവർ ആശുപത്രി ജോയിൻറ് ഡയറക്ടർ ഫാദർ തോമസ് വാളുക്കാരൻ മുഖ്യപ്രഭാഷണം നടത്തി.

Story Highlights: mammootty birthday special blood donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here