ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവയിൽ 9 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതിപൂർണ്ണമായും സഹകരിച്ചിരുന്നില്ല. ( aluva 9 year old girl rape culprit will be produced before court )
റൂറൽ സ്പീഡ് നേതൃത്വത്തിൽ അന്വേഷണസംഘം ഇന്ന് രാവിലെ വീണ്ടും പ്രതിയെ ചോദ്യം ചെയ്ത ശേഷം ആകും പ്രതിയെ കോടതിയിൽ ഹാജരാക്കുക.പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ 15 കേസുകൾ നിലവിലുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും പോലീസ് ഇന്ന് സമർപ്പിക്കും.
ഇന്നലെയാണ് നാടിനെ നടുക്കിയ ആലുവയിൽ വീണ്ടും പിഞ്ചു ബാലിക പീഡിനത്തിന് ഇരയാകുന്നത്. രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയൽവാസികളായ ഷാജിയും അബൂബക്കറും ചേർന്നാണ് തെരച്ചിൽ ആരംഭിച്ചത്.
ഇവരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ കുഞ്ഞിനോട് വിവരങ്ങൾ തിരക്കി സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണെന്ന് മനസിലാക്കി. പിന്നാലെ കുഞ്ഞിനെ വീട്ടിലെത്തിച്ചു. ആ സമയത്ത് കുഞ്ഞിന്റെ വീട്ടിൽ മാതാവും മറ്റൊരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിനെ വിവരം ധരിപ്പിച്ച ശേഷം വളരെ വേഗത്തിൽ തന്നെ അക്രമത്തിനിരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ച ശേഷം പൊലീസിലും പ്രദേശവാസികൾ വിവരമറിയിച്ചു.
കുറച്ച് നാളുകൾക്ക് മുൻപാണ് ആലുവയിൽ ഒരു അതിഥി തൊഴിലാൽയുടെ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആ നടുക്കത്തിൽ നിന്ന് നാട് മുക്തമാകും മുൻപേയാണ് മറ്റൊരു ദുരന്ത വാർത്ത കൂടിയെത്തുന്നത്. ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് മറ്റൊരു അതിഥി തൊഴിലാളികളുടെ മകൾ കൂടി പീഡനത്തിനിരയാകുന്നത്. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.
Story Highlights: aluva 9 year old girl rape culprit will be produced before court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here