Advertisement

വിജയത്തിന് പിന്നിൽ സഹതാപവും ഭരണവിരുദ്ധവികാരവും, ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ; കെ സുരേന്ദ്രൻ

September 8, 2023
Google News 2 minutes Read

പുതുപ്പളളിയിൽ സഹതാപ തരംഗമാണ് ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ പ്രധാന ഘടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ട‌തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.(K Surendran puthuppally byelection)

വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും ഉള്ളത്. ബിജെപി വോട്ട് യുഡിഎഫിന് കിട്ടി എന്ന ആരോപണം സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. വിഡ്ഢിത്തം ജനങ്ങൾക്ക് മനസ്സിലാകും. വോട്ട് കുറഞ്ഞിൽ സംഘടനാപരമായ വീഴ്ച എന്തെങ്കിലും ഉണ്ടോ എന്നത് അടക്കം പരിശോധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

എന്നാൽ പുതുപ്പള്ളിയിൽ ജില്ലാ പ്രസിഡന്‍റിനെ തന്നെ കളത്തിലിറക്കിയിട്ടും വോട്ടു ചോര്‍ച്ചയുണ്ടായതിന്‍റെ ആഘാതത്തിലാണ് ബിജെപി.2023 പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ പാര്‍ട്ടിയുടെ ജില്ലയിലെ മുഖത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി വോട്ട് ഉയര്‍ത്താമെന്ന് ബിജെപി കണക്കുക്കൂട്ടി.2016ല്‍ ജോര്‍ജ് കുര്യൻ 15,993 വോട്ടുകള്‍ നേടിയ മണ്ഡലത്തിലാണ് ഇപ്പോള്‍ ഏഴായിരം വോട്ട് പോലും നേടാനാകാതെ ബിജെപി കിതച്ച് നിൽക്കുന്നത്.

Story Highlights: K Surendran puthuppally byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here