Advertisement

‘മെ​ഗ കിഡ് വിത്ത് മൈ കിഡ്’ പഞ്ച് ഗുസ്തിയിൽ മമ്മൂട്ടിയെ തോൽപ്പിച്ച് ചാക്കോച്ചൻറെ മകൻ; വിഡിയോ പങ്കുവെച്ച് താരം

September 8, 2023
Google News 2 minutes Read

മമ്മൂട്ടിയുടെ പിറന്നാളിന് ഒരു സർപ്രൈസ് വിഡിയോയുമായി നടൻ കുഞ്ചാക്കോ ബോബൻ. സൂപ്പർതാരത്തിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.(mammootty playing arm wrestling with kunchacko bobans son)

മകൻ ഇസക്കുട്ടനൊപ്പം മമ്മൂട്ടിയുടെ പഞ്ച് ഗുസ്തി വിഡിയോ ആണ് വൈറലായത്. ഓടി വന്ന്‌ മമ്മൂക്കയോടൊപ്പം ഒരു മത്സരം. ഒടുവിൽ ഇസക്കുട്ടൻ തന്നെ ജയിച്ചു. രമേഷ് പിഷാരടിയും വിഡിയോയിലുണ്ട്. കയ്യടിച്ച് മമ്മൂട്ടിയും ഇസക്കുട്ടന് പ്രോത്സാഹനം നൽകുന്നുണ്ട്.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

കുഞ്ചാക്കോ ബോബന്റെ മകൻ ഇസക്കുട്ടനൊപ്പം പഞ്ചഗുസ്തി നടത്തുന്ന മമ്മൂട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. സോഫയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ഉഷാറോടെ എത്തുകയാണ് ഇസ. തുടർന്ന് മമ്മൂട്ടിയുടെ കൈ പിടിച്ച് പഞ്ച ​ഗുസ്തി നടത്തി തോൽപ്പിക്കുകയായിരുന്നു. ജയിച്ച സന്തോഷത്തിൽ തുള്ളിച്ചാടുന്ന ഇസക്കുട്ടനെ കണ്ട് കയ്യടിക്കുന്ന മമ്മൂട്ടിയേയും വിഡിയോയിൽ കാണാം.

മെ​ഗ കിഡ് മമ്മൂട്ടി വിത്ത് മൈ കിഡ് എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സൂപ്പർതാരത്തിന് പിറന്നാൾ ആശംസകളും അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അപ്പനേയും മകനേയും ഫാനാക്കി കളഞ്ഞല്ലോ മമ്മൂക്ക എന്നാണ് ആരാധകരുടെ കമന്റ്.

Story Highlights: mammootty playing arm wrestling with kunchacko bobans son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here