Advertisement

ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അർഹമായ തുക നൽകുന്നില്ല; കെ എൻ ബാലഗോപാൽ

September 9, 2023
Google News 1 minute Read

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അർഹമായ തുക നൽകുന്നില്ലെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നൽകി. സാങ്കേതികത്വം പറഞ്ഞ് ഈ പണം മുടക്കുന്നു. പല മേഖലകളിലും കേന്ദ്രം പണം നൽകാതെ ശ്വാസം മുട്ടിക്കുന്നു. ഏറ്റവും കൂടുതൽ കേന്ദ്ര പണം കിട്ടാനുള്ള ഒരു സംസ്ഥാനം കേരളമാണ്. സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എംപിമാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണം.യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.എംപി മാർ പാർലമെന്റിൽ വിഷയം ഉന്നയിക്കണം. മാധ്യമങ്ങളുടെ സഹായവും ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോപ്പിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസവാദമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഉച്ചഭക്ഷണ പദ്ധതിയിലെ ഫണ്ട് വിതരണ കണക്കുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

Story Highlights: K N Balagopal on mid-day meal row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here