ഒറ്റച്ചാര്‍ജില്‍ 465 കിലോ മീറ്റര്‍ റേഞ്ച്; ടാറ്റ നെക്‌സോണ്‍ ഇവി ജോറാണ്

നെക്‌സോണ്‍ ഇവി പതിപ്പ് ടാറ്റ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയിലാണ് നെക്‌സോണിനെ പുത്തന്‍ രൂപത്തില്‍ ടാറ്റ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് വാഹനം വിപണിയിലെത്തുക. അകത്തും പുറത്തുമുള്ള പ്രധാന മാറ്റങ്ങളെ കൂടാതെ പവര്‍ട്രെയിനിലും റേഞ്ചിലും ചെറിയ മാറ്റങ്ങള്‍ ഇലക്ട്രിക് പതിപ്പില്‍ വന്നിട്ടുണ്ട്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ തന്നെയാണ് നെക്സോണ്‍.ഇവിയും ഒരുങ്ങിയിരിക്കുന്നത്. മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് പതിപ്പുകളിലായി ക്രീയേറ്റീവ് പ്ലസ്, ഫിയര്‍ലെസ്, ഫിയര്‍ലെസ് പ്ലസ്, ഫിയര്‍ലെസ് പ്ലസ് ട, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. മുന്‍ മോഡലുകളില്‍ ഡ്രൈവ് മോഡ് സെലക്ട് ചെയ്യുന്നത് നോബിലൂടെ ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ നെക്സോണ്‍ ഓട്ടോമാറ്റികിന് സമാനമായ ലിവറാണ് നല്‍കിയിട്ടുള്ളത്.
നെക്‌സോണിലെ 10.25 ഇഞ്ച് ടച്ച് സ്‌ക്രീനിന് പകരം ഇലക്ട്രിക്കില്‍ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റില്‍ 360 ഡിഗ്രി ക്യാമറ, ഐ.ആര്‍.എ. കണക്ടഡ് കാര്‍ ഫീച്ചറുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, സണ്‍റൂഫ്, എട്ട് ജെ.ബി.എല്‍. സ്പീക്കര്‍ നല്‍കിയിട്ടുള്ള ഹര്‍മന്‍ മ്യൂസിക് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
മീഡിയോ റേഞ്ച് 30 കിലോ വാട്ട് ബാറ്ററിയും ലോങ്ങ് റേഞ്ചില്‍ 40.5 കിലോ വാട്ട് ബാറ്ററിയും നല്‍കിയിട്ടുള്ളതാണ് വ്യത്യാസം. രണ്ട് മോഡലുകള്‍ക്കും 12 കിലോ മീറ്ററുകള്‍ വീതം റേഞ്ച് ഉയര്‍ത്തി മീഡിയം റേഞ്ചിന് 325 കിലോ മീറ്ററും ലോങ്ങ് റേഞ്ചിന് 465 കിലോ മീറ്ററും റേഞ്ചാണ് പുതുതായി എത്തുന്ന നെക്സോണ്‍ ഇവി എത്തുന്നത്.
Story Highlights: Tata Nexon EV Facelift Revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here