11 മാസത്തെ കഠിനാധ്വാനം, ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്‍; ഭാരത് സ്റ്റാര്‍’ വിളി ഇഷ്ടമാണെന്നും താരം

തമിഴിലടക്കം പുതിയ സിനിമകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.(Fan called unni mukundan as bharat star new look)
11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾക്കും അദ്ദേഹം മറുപടി നൽകി. ഇപ്പോൾ അതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ലെനന്നായിരുന്നു ആദ്യം വന്ന കമന്റ്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല ഉണ്ണി മുകുന്ദൻ കുറിച്ചു.
Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…
‘ഭാരത് സ്റ്റാർ’ എന്നു വിളിച്ചായിരുന്നു മറ്റൊരു കമന്റ് അതിനും ഉണ്ണി മുകുന്ദൻ മറുപടി നൽകി.പൊളി ടൈറ്റിൽ ആണ് ഇതെന്നും കളിയാക്കിയതാണെങ്കിലും ഇത് തനിക്ക് ഇഷ്ടമായെന്നും ഉണ്ണി മുകുന്ദൻ മറുപടിയായി പറഞ്ഞു. ഇതിന് പിന്നാലെ ആ വിളി തമാശയായി പറഞ്ഞതാണെന്ന് കമന്‍റ് ചെയ്ത ആളും മറുപടി നല്‍കി.

‘മാളികപ്പുറ’ത്തിന് വേണ്ടി തന്‍റെ ശരീരത്തില്‍ നടത്തിയ രൂപമാറ്റം 11 മാസത്തിന് ശേഷം പഴയ ടിയാക്കിയിരിക്കുകയാണ് താരം. തന്റെ മേക്കോവറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ആണ് ഉണ്ണി മുകുന്ദന്റെ പുതിയ പ്രോജക്ട്. ഇതിനു പുറമെ തമിഴില്‍ ദേശീയ പുരസ്കാര ജേതാവായ വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ശശികുമാറിനും സൂരിക്കുമൊപ്പം പ്രധാന വേഷത്തിലെത്തുന്നുമുണ്ട്.
Story Highlights: Fan called unni mukundan as bharat star new look
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here