സത്യം മറനീക്കി പുറത്തുവന്നു, നുണപ്രചരണങ്ങൾ നടത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടി; ജോസ് കെ. മാണി

സോളാർ കേസിലെ ഗണേഷ് കുമാറിൻ്റെ ഇടപെടലിനെതിരെ പ്രതികരിച്ച് ജോസ് കെ. മാണി. സത്യം വളരെയധികം കാലത്തേക്ക് മൂടിവയ്ക്കാൻ കഴിയില്ല, നുണപ്രചരണങ്ങൾ നടത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടിയെന്നും അത് ആഘോഷിക്കുമ്പോൾ വലിയ വേദന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാത്ത തെറ്റുകൾ ആവർത്തിച്ച് ക്രൂശിക്കപ്പെട്ടു, സത്യം ഇപ്പോൾ പുറത്തുവന്നു.
ഗൂഢാലോചന ഉണ്ടെന്ന് അന്നും പറഞ്ഞിരുന്നുവെന്നും ഇന്നും അത് തന്നെ പറയുന്നുവെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേഷ് കുമാര്‍ തന്നെയെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ സഹായികളുടെ നിർദേശപ്രകാരം ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
ലൈംഗികാരോപണം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ ഇതിൽ ഇടപെട്ടു. ഇ.പി ജയരാജൻ കൊല്ലത്ത് വച്ച് തന്റെയടുത്ത് സംസാരിച്ചു. ഈ ആരോപണമെല്ലാം നിലനിൽക്കട്ടെ. തനിക്ക് തനിക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന് ഇ.പി പറഞ്ഞതായും ഫെനി പറഞ്ഞു.
ഇതിനിടെ കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നു. കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ ഇമേജ് തകരും. തിരുവഞ്ചൂർ ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അന്വേഷണം വേണ്ടെന്ന് കോൺഗ്രസ് പറയുന്നത് അവർ കുടുങ്ങും എന്നതിനാൽ. അഡ്വ. ഫെനി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ താൻ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
Story Highlights: Jose K Mani reacts Solar Case Conspiracy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here