Advertisement

പ്രഥമ എം.പി രഘു സ്മാരക ബി.കെ.എസ് വിശ്വകലാരതത്‌ന പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു

September 16, 2023
Google News 2 minutes Read
MP Raghu Memorial BKS Vishwakalaratathna award presented to Sreekumaran Thambi

ബഹറൈനിലെ പ്രമുഖ കലാകാരനും ജീവകാരുണ്യ പ്രവര്‍ത്തകനും സമാജത്തിന്റെ സന്തത സഹചാരിയുമായിരുന്ന എം.പി രഘുവിന്റെ ഓര്‍മ്മക്കായി കലാരംഗത്തെ സമഗ്ര സംഭാവനക്കായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക് കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സമ്മാനിച്ചു.

വിദേശ രാജ്യത്ത് ബഹറൈന്‍ കേരളീയ സമാജം പോലെ വലിയൊരു സാംസ്‌ക്കാരിക സ്ഥാപനം മലയാളികളുടെ അഭിമാനമാണെന്നും ശ്രീകുമാരന്‍ തമ്പിയെ പോലെ ജീവിതാനുഭവവും വൈവിധ്യമാര്‍ന്ന ക്രിയാത്മക സംഭാവനകളും മലയാളികള്‍ക്ക് നല്‍കിയ അധികം മനുഷ്യരില്ല എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സര്‍ഗ്ഗാത്മക ജീവിതത്തില്‍ തന്നേക്കാള്‍ മുതിര്‍ന്ന തലമുറയോട് പൊരുതി നില്‍ക്കാനായിരുന്നു സിനിമയില്‍ തന്റെ നിയോഗമെന്നും സര്‍ഗ്ഗാത്മ ജീവിതത്തില്‍ താന്‍ സന്തുഷ്ടനാണെന്നും വിദേശ രാജ്യമായ ബഹറൈനിലെ കേരളീയ സമാജത്തില്‍ തടിച്ചുകൂടിയ തന്നെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കിടയില്‍ വെച്ച് സ്വീകരിക്കുന്ന രഘു സ്മാരക പുരസ്‌ക്കാരം സര്‍ക്കാര്‍ അവാര്‍ഡുകളേക്കാള്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന് ശ്രീകുമാരന്‍ തമ്പി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Read Also: മലയാള സിനിമയില്‍ സവര്‍ണ മാടമ്പി ഫ്യൂഡലിസ്റ്റ് സിനിമകള്‍ മാത്രം എടുത്തു പരിചയമുള്ള വ്യക്തിയാണ് രഞ്ജിത്ത്; സി ദിവാകരൻ

കേരള സര്‍ക്കാറുകള്‍ പ്രവാസി മലയാളികളുടെ യാത്രാക്ഷേമ കാര്യങ്ങള്‍ മാത്രമല്ല. അവരെ സാമൂഹികവും സാംസ്‌ക്കാരികവുമായി കൂടെ നിറുത്താനും ശ്രമിക്കണമെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

പുരസ്‌ക്കാര സമ്മേളനത്തില്‍ ബി.കെ.എസ് ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, ശ്രാവണം കണ്‍വീനര്‍ സുനിഷ് സാസ്‌ക്കോ എന്നിവര്‍ പങ്കെടുത്തു.

Story Highlights: MP Raghu Memorial BKS Vishwakalaratathna award presented to Sreekumaran Thambi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here