നിപ; ജാഗ്രതയോടെ ജില്ലാ ഭരണകൂടം, ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രം അനുമതി

നിപ പ്രതിരോധം ശക്തമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും.
നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.
കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട് ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.
Story Highlights: Nipah: Educational institutions in Kozhikode to switch to online classes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here