Advertisement

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു

September 19, 2023
2 minutes Read
woman who fell in pothole died

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്. ( woman who fell in pothole died )

നഗരസഭ പൊതുമരാമത്തു ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഒരു രക്തസാക്ഷി കൂടി. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എംജി റോഡിലെ കുഴിയിൽ വീണു ചിയ്യാരം സ്വദേശി ബേബി ആന്റണിക്ക് പരിക്കേറ്റത് . ഭർത്താവുമൊത്തു വീട്ടു സാധനങ്ങൾ വാങി മടങ്ങും വഴി ആയിരുന്നു ബൈക്ക് കുഴിയിൽ വീണു മറിഞ്ഞത് . തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ജീവകാരിയാണ് മരിച്ച ബേബി ആന്റണി. അപകടതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി റോഡിലെ കുഴി മൂടിയിരുന്നു. തൃശ്ശൂർ കോര്പറേഷനാണ് എംജി റോഡിലെ അറ്റകുറ്റപണിയുടെ ചുമതല. നഗരത്തിലെ തിരക്കേറിയ റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നിരന്തരം പരാതികൾ ഉയരുന്നതിനിടെ ആണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്.

Story Highlights: woman who fell in pothole died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement