Advertisement

ലിറ്റില്‍ മിസ്സ് റാവുത്തര്‍ ട്രൈലെര്‍ പുറത്തിറങ്ങി; ഒക്ടോബര്‍ 6 ന് തീയേറ്ററുകളില്‍

September 20, 2023
Google News 3 minutes Read
Little Miss Rawther movie trailer out now

ലിറ്റില്‍ മിസ്സ് റാവുത്തര്‍ എന്ന ചിത്രത്തിന്റ ട്രൈലെര്‍ പുറത്തിറങ്ങി. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍ നൈന റാവുത്തര്‍ എന്ന നായികാ വേഷത്തിലെത്തുന്നു. രസകരമായ ട്രൈലെര്‍ വളരെ വേഗം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ‘ലിറ്റില്‍ മിസ്സ് റാവുത്തര്‍ ‘ ഒക്ടോബര്‍ 6 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. (Little Miss Rawther movie trailer out now)

എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഷെര്‍ഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Read Also: ഷാറുഖ് ഖാന്റെ ‘ജവാൻ’ ആയിരം കോടിയിലേക്ക്

നവീനും സുധിനുമാണ് ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റര്‍ സംഗീത് പ്രതാപ്, ഛായാഗ്രാഹണം ലൂക്ക് ജോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാറാം, സംഗീതം ഗോവിന്ദ് വസന്ത, ഗാനരചന അന്‍വര്‍ അലി, അസോസിയേറ്റ് ഡയറക്ടര്‍ സിജോ ആന്‍ഡ്രൂസ്, ആര്‍ട്ട് മഹേഷ് ശ്രീധര്‍, കോസ്റ്റും തരുണ്യ വി കെ, മേക്കപ്പ് ജയന്‍ പൂങ്കുളം, വി എഫ് എക്‌സ് വിഎഫ്എക്‌സ് മീഡിയ, സൗണ്ട് ഡിസൈന്‍ കെ സി സിദ്ധാര്‍ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്‌സിങ് വിഷ്ണു സുജാതന്‍, കളറിസ്റ്റ് ബിലാല്‍ റഷീദ്, സ്റ്റില്‍സ് ശാലു പേയാട്, നന്ദു, റിചാര്‍ഡ് ആന്റണി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ അജിത് തോമസ്, ലിറിക്കല്‍ വീഡിയോ അര്‍ഫാന്‍ നുജും, പി ആര്‍ & മാര്‍ക്കറ്റിങ് വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Story Highlights: Little Miss Rawther movie trailer out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here