Advertisement

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

September 21, 2023
Google News 1 minute Read

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. സർക്കാരിൻെറ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിൻെറ അജണ്ട.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതിൽ സി.പി.ഐ.എമ്മിന്റെ നേതൃപരമായ പങ്ക് ചർച്ച ചെയ്യും. മാസപ്പടി വിവാദം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയായേക്കും. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഘടകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളും ചർച്ചയാകാൻ സാധ്യതയുണ്ട്.

Story Highlights: cpim meeting starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here