Advertisement

അൽ അൻസാരി എക്സ്ചേഞ്ചിന്റെ വാർഷിക സമ്മർ പ്രമോഷൻ വിജയികളെ പ്രഖ്യാപിച്ചു

September 22, 2023
Google News 1 minute Read
al ansari exchange winner

പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ചിന്റെ വാർഷിക സമ്മർ പ്രമോഷൻ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു മില്യൻ ദിർഹത്തിന് ഈജിപ്ത് സ്വദേശി മുസ്തഫ അബു യൂസഫ് അർഹനായി.

അൽ അൻസാരി എക്സ്ചേഞ്ചിന്റെ മൊബൈൽ ആപ്ളിക്കേഷനിലൂടെ അയച്ച പണമാണ് ഈജിപ്ത് സ്വദേശിയെ മില്യണയർ ആക്കിയത്. ദുബായിൽ നടന്ന നറുക്കെടുപ്പിലാണ് അൽ അൻസാരി എക്സ്ചേഞ്ച് വാർഷിക സമ്മർ പ്രമോഷനിലെ പത്താമത് മില്യണയറായി മുസ്തഫയെ തിരഞ്ഞെടുത്തത്. അൽ അൻസാരി എക്സ്ചേഞ്ചിന്റെ ഉന്നത ഉദ്യോ​ഗസ്ഥരും ദുബായിലെ ഇക്കോണമി ആൻഡ് ടൂറിസം ഡിപാർട്ട്മെന്റിലെ പ്രതിനിധികളുമുൾപ്പെടെുളള പ്രമുഖർ നറുക്കെടുപ്പിൽ പങ്കെടുത്തു. നറുക്കെടുപ്പിൽ ബ്രാന്റ് ന്യൂ ലക്സസ് കാറിന് യുഎഇ സ്വദേശി ഖലീഫ സുബൈയ അൽ കാബി അർഹനായി. അതൊടൊപ്പം ഗ്രാൻഡ് പ്രൈസിന് പുറമെ ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ 12 ‘ഐഫോൺ 14’ സ്മാർട്ട് ഫോണുകളാണ് നൽകിയത്. ഒൻപത് ഭാഗ്യശാലികൾക്ക് ഒരുലക്ഷത്തി അയ്യായിരം ദിർഹവും എട്ട് വിജയികൾക്ക് 10,000 ദിർഹം വീതം നൽകി. 2023 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈവർഷത്തെ സമ്മർ പ്രമോഷൻ നടന്നത്.

Story Highlights: al ansari exchange winner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here