രമേഷ് ബിധൂരിയുടെ വിദ്വേഷ പ്രസംഗത്തിനിടെ പിന്നിലിരുന്ന് ചിരിക്കുന്ന ഹർഷ് വർധൻ; വിവാദമായപ്പോൾ പറഞ്ഞതെന്തെന്ന് കേട്ടില്ലെന്ന് വിശദീകരണം

പാർലമെൻ്റിൽ ബിജെപി എംപി രമേഷ് ബിധൂരി നടത്തിയ വിദ്വേഷ പ്രസംഗത്തിനിടെ പിന്നിലിരുന്ന് ചിരിച്ച മുൻ കേന്ദ്രമന്ത്രി ഹർഷ് വർധനെതിരെ വിമർശനം ശക്തം. മുസ്ലിം എംപിയ്ക്കെതിരെ ബിധൂരി രൂക്ഷമായ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കെ തൊട്ടുപിന്നിലിരുന്ന് ബിജെപി നേതാവ് ഹർഷ് വർധൻ ഊറിച്ചിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം വിവാദമായത്. (harsh vardhan giggling bidhuri)
വിവാദത്തിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലൂടെ ഹർഷ് വർധൻ വിശദീകരണവുമായി രംഗത്തുവന്നു. “ഇരുവരും പരസ്പരം തർക്കിക്കെ ഞാൻ ചിരിക്കുന്നത് കാണാം. എന്നാൽ, ഈ ബഹളത്തിനിടെ അവർ എന്താണ് പറഞ്ഞെതെന്ന് ഞാൻ കേട്ടില്ല എന്നതാണ് സത്യം.”- ഹർഷ് വർധൻ കുറിച്ചു.
Read Also: പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക്, ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു
I have seen my name trending on Twitter where people have dragged me into this unfortunate incident where two MPs were using unparliamentary language against each other on the floor of the House.
— Dr Harsh Vardhan (@drharshvardhan) September 22, 2023
Our senior and respected leader Shri @rajnathsingh ji has already condemned the…
തൻ്റെ പേര് അനാവശ്യമായി ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ സങ്കടവും അപമാനവുമുണ്ട് എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സുദീർഘമായ കുറിപ്പിൽ ഹർഷ് വർധൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ എഴുതുന്ന മുസ്ലിം സുഹൃത്തുക്കളോട് ചോദിക്കാനുള്ളത്, ഒരു സമുദായത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നവരോട് ഐക്യപ്പെടുമെന്ന് കരുതുന്നുണ്ടോ എന്നാണ്. ഒരു വ്യാജനിർമിതിയാണിത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സോഷ്യൽ മീഡിയയിൽ തൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഇവരുടെ ശ്രമം. മുസ്ലിം സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താൻ വളർന്നത് എന്നും അദ്ദേഹം കുറിച്ചു.
ബിഎസ്പി എംപി ഡാനിഷ് അലിയ്ക്കെതിരെയാണ് പാർലമെൻ്റിൽ വച്ച് രമേഷ് ബിധൂരി വിദ്വേഷ പ്രസ്താവന നടത്തിയത്. രേഖകളിൽ നിന്ന് പരാമർശം നീക്കിയ സ്പീക്കർ ഓം ബിർള, ബിധൂരിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ നടപടിയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഡാനിഷ് അലി സ്പീക്കറുടെ ഓഫിസിന് നൽകിയ പരാതിയിലാണ് അന്വേഷണം. കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ ചെയറിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം.
Story Highlights: harsh vardhan giggling parliament ramesh bidhuri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here