സ്വിഗ്ഗി ഡെലിവറി ഏജന്റ്; ഇപ്പോൾ 2023 ലോകകപ്പ് ക്രിക്കറ്റ് നെതർലൻഡ്‌സ് ടീമിൽ!!
2023-ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ആരംഭിക്കാൻ കൃത്യം രണ്ടാഴ്ച ശേഷിക്കെ, മികച്ച ഫോമിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. സിംബാബ്‌വെയിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തെത്തി ലോകകപ്പിൽ എത്തിയ നെതർലൻഡ്‌സ് ഇപ്പോൾ ബെംഗളൂരുവിൽ ക്യാമ്പ് നടത്തുകയാണ്. അവിടെയാണ് അവർ ടൂർണമെന്റിന് തയ്യാറെടുക്കുന്നത്.
ആഗോള ഇവന്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, പ്രാദേശിക നെറ്റ് ബൗളർമാർക്ക് വേണ്ടി അവർ പരസ്യം നൽകുകയും ചെന്നൈയിൽ നിന്നുള്ള ഒരു സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ടീമിന്റെ നാല് നെറ്റ് ബൗളർമാരിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നിലവിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ലോകേഷ് കുമാർ (29) ആണ് നെതർലൻഡ്‌സിന്റെ ബെംഗളൂരുവിൽ നടക്കുന്ന പ്രിപ്പറേറ്ററി ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിത്. ടിഎൻസിഎ മൂന്നാം ഡിവിഷൻ ലീഗിൽ പോലും ഞാൻ ഇതുവരെ കളിച്ചിട്ടില്ല. 2018 മുതൽ സ്വിഗ്ഗിയിൽ ജോലി ചെയ്തു വരികയാണ് എന്നും കുമാർ പറഞ്ഞു.
ഇടങ്കയ്യൻ റിസ്റ്റ് സ്പിൻ ബൗൾ ചെയ്യാനുള്ള തന്റെ കഴിവാണ് റോളിലേക്ക് അപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചത്. പരസ്യം കണ്ടപ്പോൾ ഇതിന് അപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. രാജ്യത്ത് അധികം റിസ്റ്റ് സ്പിൻ ബൗളർമാർ ഇല്ലാത്തതിനാൽ എനിക്ക് മറ്റുള്ളവരെക്കാൾ മുൻതൂക്കം ലഭിക്കുമെന്ന് എനിക്ക് തോന്നി. അപ്പോഴാണ് നെതർലൻഡ്‌സ് സ്പിന്നറെ തേടുന്നത്. ഞാൻ ഇത് അപേക്ഷിക്കാൻ തീരുമാനിച്ചു” എന്നും അദ്ദേഹം പറഞ്ഞു.
ജയ്പൂരിൽ നിന്നുള്ള ഇടങ്കയ്യൻ പേസർ ഹേമന്ത് കുമാർ, ഹൈദരാബാദിൽ നിന്നുള്ള രാജാമണി പ്രസാദ്, കുരുക്ഷേത്രയിൽ നിന്നുള്ള ഹർഷ് കുമാർ എന്നിവരാണ് മറ്റ് മൂന്ന് നെറ്റ് ബൗളർമാർ. ഒക്‌ടോബർ ആറിന് തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിൽ നെതർലൻഡ്‌സ് പാക്കിസ്ഥാനെ നേരിടും.
Story Highlights: Meet The Swiggy Delivery Agent Who Was Selected By The Netherlands For Cricket World Cup 2023