Advertisement

തിരു.മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം മുടങ്ങില്ല; ഉറപ്പ് നൽകി മന്ത്രി ജെ.ചിഞ്ചുറാണി

September 22, 2023
Google News 3 minutes Read
milma will continue milk distribution in medical college says minister chinchurani

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം നിർത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ട്വന്റിഫോറിലൂടെ ഉറപ്പ് നൽകി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ( milma will continue milk distribution in medical college says minister chinchurani )

മെഡിക്കൽ കോളജിൽ നിന്ന് മിൽമയ്ക്ക് വലിയ കുടിശികയുണ്ടായിരുന്നു. 1.41 കോടി രൂപ കുടിശികയായി ലഭിക്കാനുണ്ട്. പാൽ വിതരണം നിർത്തിയ ഉടൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോഗ്യമന്ത്രി ഇടപെട്ട് ആ പണം നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പാൽ മുടങ്ങാതെ മെഡിക്കൽ കോളജിൽ നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളജിൽ കിടത്തി ചികിത്സിക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.

Story Highlights: milma will continue milk distribution in medical college says minister chinchurani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here