Advertisement

‘ജനാധിപത്യ വീഥിയിലെ നിര്‍ണായകമായ നിമിഷം’; വനിതാ സംവരണ ബില്ലില്‍ പ്രധാനമന്ത്രി

September 22, 2023
Google News 2 minutes Read
Narendra modi on Women's Reservation Bill

രാജ്യത്തിന്റെ ജനാധിപത്യ വീഥിയിലെ നിര്‍ണായകമായ നിമിഷമാണ് വനിതാ സവരണ ബില്‍ പാസായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തി അധിനിയം പാര്‍ലമെന്റില്‍ പാസാക്കിയതോടെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ പ്രാതിനിധ്യത്തിന്റെയും ശക്തമായ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐകകണ്‌ഠേനയാണ് ബില്‍ രാജ്യസഭ പാസാക്കിയത്.(Narendra modi on Women’s Reservation Bill)

214 വോട്ടുകള്‍ നേടിയാണ് വനിതാ സവരണ ബില്‍ രാജ്യസന്‍ഹാ കടമ്പ കടന്നത്. ബില്‍ പാസായ പ്രഖ്യാപനം വന്ന ഉടനെ ബി.ജെ.പി യുടെ വനിതാ അംഗങ്ങള്‍ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ അടുത്തെത്തി നന്ദി അറിയിച്ചു. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസായതില്‍ 140 കോടി ഇന്ത്യക്കാര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ന്ന് ട്വിറ്ററില്‍ കുറിച്ചു.

Read Also: ഖാലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന മുന്‍ നിലപാടിലുറച്ച് ട്രൂഡോ

ഇത് നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തുയര്‍ത്തിയ അനേകായിരം സ്ത്രീകള്‍ക്കുള്ള ആദരവാണ്. ഐകകണ്ഠ്യേന ബില്‍ പാസാക്കിയതില്‍ എല്ലാ രാജ്യസഭ എംപിമാര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ ബില്‍ ഉടന്‍ നടപ്പില്‍ വരുത്തണമെന്ന് നിര്‍ദേശിച്ചു. ഒറ്റ രാത്രി കൊണ്ട് നോട്ട് നിരോധനം നടത്തിയ സര്‍ക്കാരിന് ഇതിന് സാധിക്കില്ല എന്ന വാദം ബാലിശമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡല പുനഃക്രമീകരണം നടക്കുന്നതിന് തുടര്‍ച്ചായായി മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരൂ എന്നത് കീഴ്‌വഴക്കമാണെന്നായിരുന്നു കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി. വനിതാ സംവരണ ബില്‍ പാസാക്കിയതോടെ നിയമനിര്‍മ്മാണ അജണ്ട പൂര്‍ത്തിയായ രാജ്യസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു.

Story Highlights: Narendra modi on Women’s Reservation Bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here