‘സുരേഷ് ഗോപി സ്വീകാര്യനായ ജനപ്രീതിയുള്ള നേതാവ്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് അത് അറിയാം’; വി.വി രാജേഷ്

സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി സംബന്ധിച്ച വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കുകയാണെങ്കിൽ പാർട്ടി നേതൃത്വം മറുപടി നൽകുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്. സുരേഷ് ഗോപി സ്വീകാര്യനായ ജനപ്രീതിയുള്ള നേതാവ്, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് അത് അറിയാം.(V V Rajesh about Suresh Gopi)
നിയമനം കേന്ദ്രമെടുക്കുന്ന തീരുമാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തിൽ പങ്കില്ല. പദവി സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്നതല്ല. ഡയറക്ടർ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ല.
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ല.അനാവശ്യ വിവാദമാണ്. കേരളത്തിൽ ജനപ്രീതിയുള്ള നടനാണ് അദ്ദേഹം. അദ്ദേഹത്തിനെ ഉപയോഗപ്പെടുത്താനുള്ള എല്ലാ സാധ്യതകളും നേത്യത്വം പരിശോധിക്കും.
അതേസമയം, സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് പുറത്തു സൂചന. മുന്നറിയിപ്പ് നൽകാതെയാണ് അധ്യക്ഷനാക്കിയതെന്നാണ് വിവരം. കരുവന്നൂരിൽ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. പദവിയിൽ ഇരുന്നു സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആകുമോ എന്ന കാര്യത്തിലും സംശയമാണ്.
Story Highlights: V V Rajesh about Suresh Gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here