കെ സുധാകരനും ഇന്ത്യക്കാര്‍ക്കാകെയും കണ്ടുപഠിക്കാന്‍ സായിപ്പിന്റെ ഒരു ശരീരഭാഷാ പാഠം

പുതുപ്പള്ളി വിജയത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം തുടങ്ങുമെന്ന തര്‍ക്കവും കെ സുധാകരനോട് വി ഡി സതീശന്‍ പ്രകടിപ്പിച്ച കുഞ്ഞ് നീരസവും വൈറലാണ്. ഇതേ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ഇംഗ്ലീഷ് മാധ്യമം ചോദിച്ച ചോദ്യം പെട്ടെന്ന് മനസിലാകാതെ കെ സുധാകരന്‍ ചോദ്യം പ്രതിപക്ഷ നേതാവിന് നേരെ തട്ടിയെറിയുമ്പോള്‍ എല്ലാം പ്രസിഡന്റ് പറയുമെന്ന് പറഞ്ഞൊഴിവാകുന്ന വി ഡി സതീശന്റെ വാക്കുകളില്‍ സോഷ്യല്‍ മീഡിയ കടുത്ത നീരസം കണ്ടെത്തിയിരുന്നു. ഇരുനേതാക്കളും ആ വാര്‍ത്താ സമ്മേളനത്തിലുടനീളം പ്രദര്‍ശിപ്പിച്ച മത്സരത്തിന്റേയും പരിഭവത്തിന്റേയും ശരീരഭാഷയിലായിരുന്നു മിക്ക നെറ്റിസണ്‍സിന്റേയും ഫോക്കസെങ്കില്‍ ഇംഗ്ലീഷ് ചോദ്യം വന്ന സന്ദര്‍ഭത്തിലെ കെ സുധാകരന്റെ ശരീരഭാഷ ചൂണ്ടിക്കാട്ടി ചില ഇംഗ്ലീഷ് കൗതുകങ്ങളെക്കുറിച്ച് എഴുതുകയാണ് സ്റ്റാര്‍ട്ട്അപ്പ് ഫൗണ്ടറായ രഞ്ജിത്ത് ആന്റണി. ഇംഗ്ലീഷ് ഭാഷയ്ക്ക് മുന്നിലെ ചില സ്വദേശി, വിദേശി ശരീരഭാഷകളിലെ വ്യത്യാസങ്ങളെക്കുറിച്ച് രഞ്ജിത്ത് ആന്റണി എഴുതിയ കുറിപ്പ് വായിക്കാം… (Ranjith Antony writes about body language)
മനുഷ്യരുടെ ബോഡി ലാങ്വേജ് നിരീക്ഷിക്കാന്‍ നല്ല രസമാണ്. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം; ഇന്‍ഡ്യക്കാര്‍, സൌത് ഏഷ്യന്‍സ് ഒക്കെ ആരെങ്കിലും ചോദിക്കുന്നത് മനസ്സിലായില്ലെങ്കില്‍ പെട്ടെന്നൊരു ക്ഷമാപണത്തിന്റെ ശരീര ഭാഷ സ്വീകരിക്കും. മനസ്സിലാകാത്തത് നമ്മുടെ ഒരു കുറ്റമായി അവര്‍ അങ്ങ് ഏല്‍ക്കും. സായിപ്പന്‍മ്മാര്‍ നേരെ തിരിച്ചാണ്, അവര്‍ക്ക് ആരെങ്കിലും പറയുന്ന ഒരു കാര്യം മനസ്സിലായില്ലെങ്കില്‍ ചോദിക്കുന്ന ആളുടെ പ്രശ്‌നമാണെന്ന മട്ടിലായിരിക്കും ശരീര ഭാഷ. ‘സോറി കം എഗെയിന്‍’ എന്നൊക്കെ ഒരു ക്ഷമാപണ സ്വരത്തില്‍ ആവശ്യപ്പെടുമെങ്കിലും ശരീര ഭാഷ താന്‍ എന്ത് തേങ്ങയാടൊ ഈ പറയുന്നത് എന്ന രീതിയിലായിരിക്കും.
Read Also: പ്രേം നസീറും സത്യനുമൊക്കെ എനിക്ക് തന്ന പ്രോത്സാഹനം മറക്കാനാകില്ല; നവതി നിറവില്‍ ഓര്‍മകള്‍ പങ്കുവച്ച് മധു
ഈമെയില്‍ അയക്കുമ്പഴും ഇന്‍ഡ്യക്കാര്‍ ഇങ്ങനെ ഓവര്‍ പൊളൈറ്റ് ആകാന്‍ ആഡ്‌ജെക്ടീവുകള്‍ തിരുകി ആകെ മെഴുകി വൃത്തികേടാക്കുന്നത് കാണാം. ഒരു ഉദാഹരണം. നമ്മള്‍ കസ്റ്റമര്‍ സര്‍വ്വീസിനൊക്കെ ഈമെയില്‍ അയച്ചാല്‍ വരുന്ന റിപ്ലൈ നോക്കു. ഇന്‍ഡ്യക്കാര്‍ എഴുതുന്ന ഈമെയിലുകളില്‍, We regret, We are sorry for the delay എന്നൊക്കെ കുത്തി നിര്‍ച്ച് സര്‍വ്വ കുറ്റങ്ങളും ഏറ്റെടുത്ത് ഒരു ക്ഷമാപണത്തിന്റെ സ്വരമായിരിക്കും. സായിപ്പന്‍മ്മാര്‍, Thank you for your patience എന്നാണ് അവര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ പോലും ന്യായീകരിക്കുക.
സുധാകരന്റെ ശരീരഭാഷ കണ്ടപ്പോള്‍ എനിക്കീ കള്‍ച്ചറല്‍ വത്യാസമാണ് മനസ്സില്‍ വന്നത്. ആ ചോദ്യം ഞാനെത്ര കേട്ടിട്ടും എനിക്ക് മനസ്സിലായില്ല. പക്ഷെ, സുധാകരന്റെ ശരീരഭാഷ ക്ഷമാപണത്തിന്റേതായി പോയി.
Story Highlights: Ranjith Antony writes about body language
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here