എ സി മൊയ്തീൻ എന്തിനാണ് ഒളിച്ചു നടക്കുന്നത്, ഇ ഡി പേടിച്ചോടും എന്ന് വിചാരിക്കരുത്; വി മുരളീധരൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കേന്ദ്ര വേട്ടയാണെന്ന ആരോപണം ഇനി ചെലവാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എ സി മൊയ്തീൻ എന്തിനാണ് ഒളിച്ചു നടക്കുന്നതെന്നും വി മുരളീധരൻ ചോദിച്ചു. തെളിവ് കിട്ടിയതിന് ശേഷം അറസ്റ്റ് ചെയ്യുന്നവരാണ് ഇ ഡി.ഒരാൾക്ക് എതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. കേന്ദ്ര വേട്ടയാണെന്ന ആരോപണം തെറ്റെന്ന് വി മുരളീധരൻ വ്യക്തമാക്കി.(V Muraleedharan Praises ED)
എ സി മൊയ്തീന് കോടതിയിൽ പോകാൻ ധൈര്യമില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോട് മാത്രമല്ല പാർട്ടി സെക്രട്ടറിയോടും ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾക്ക് മടിയാണ്. എന്നാൽ ഇ ഡി പേടിച്ചോടും എന്ന് വിചാരിക്കരുത്. കേന്ദ്ര വേട്ട കാപ്സ്യൂൾ ഇനി ചെലവാകില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നത് കോൺഗ്രസിന്റെ കൂടി നേതൃത്വത്തിൽ ആണ്. തൃശ്ശൂരിലെ കോൺഗ്രസുകാർ എന്താണ് മൗനം പാലിക്കുന്നത്.
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
മാസപ്പടി എന്ന് പറയുമ്പോൾ സതീശൻ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നു. ഇൻഡ്യ സഖ്യം നടത്തിയതാണ് കരുവന്നൂർ കൊള്ളയെന്നും മുരളീധരൻ ആരോപിച്ചു.മാസപ്പടി വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ നൽകിയ എന്ത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് തെളിയിക്കണം. പി വി ആരാണെന്ന് പിണറായി പറയട്ടെ.
ഭരണം നിയന്ത്രിക്കുന്ന മറ്റൊരാൾ ഉണ്ടെങ്കിൽ പിണറായി പറയട്ടെ. കൂടുതൽ വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് കോടതിയിൽ പോകാതിരിക്കുന്നത്. പി വി ആരാണെന്ന് കണ്ടെത്താൻ സിപിഐഎം അന്വേഷണ കമ്മീഷനെ വെക്കണം. എംവി ഗോവിന്ദൻ ബ്രഹ്മി കഴിക്കുന്നതാണ് നല്ലതെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു.
Story Highlights: V Muraleedharan Praises ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here