ഉറങ്ങാനായി ഡോക്ടർ രാത്രി എസി പ്രവർത്തിപ്പിച്ചു; രണ്ട് നവജാത ശിശുക്കൾ തണുത്തുമരവിച്ച് മരണപ്പെട്ടതായി പരാതി

ഡോക്ടറിന് ഉറങ്ങാൻ രാത്രി എസി പ്രവർത്തിപ്പിച്ചതിനെ തുടർന്ന് രണ്ട് നവജാത ശിശുക്കൾ തണുത്തുമരവിച്ച് മരണപ്പെട്ടതായി പരാതി. ഉത്തർ പ്രദേശിലെ ഷംലി ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പരാതിയെ തുടർന്ന് സ്വകാര്യ ക്ലിനിക്ക് ഉടമ ഡോ. നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തനിക്ക് നന്നായി ഉറങ്ങുന്നതിനായി ക്ലിനിക്കിൻ്റെ ഉടമ ഡോ. നീതു ശനിയാഴ്ച എസി പ്രവർത്തിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. ഞായറാഴ്ച പുലർച്ചെയാണ് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. നീതുവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൈരാനയിലെ സർക്കാർ ആശുപത്രിയിൽ ശനിയാഴ്ചയാണ് കുട്ടികൾ ജനിച്ചത്. പിന്നീട്, അന്നുതന്നെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടികളെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി ഡോക്ടർ എസി ഓണാക്കി കിടന്നുറങ്ങുകയും പിറ്റേന്ന് ഇരു കുടുംബങ്ങളും കാണാനെത്തിയപ്പോൾ കുട്ടികൾ മരണപ്പെട്ടിരിക്കുകയുമായിരുന്നു.
Story Highlights: newborns die cold doctor AC Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here