മഴയത്ത് കാത്ത് നിന്ന്, നബിദിന റാലിയെ നോട്ട് മാലയിട്ട് സ്വീകരിച്ച് അമ്മയും കുഞ്ഞും; മത സൗഹാര്‍ദ്ദ സന്തോഷക്കാഴ്ച

ഇന്ന് സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടന്നു. അത്തരത്തില്‍ റാലിക്കിടെ നോട്ട് മാല നല്‍കുന്ന അമ്മയുടെ വിഡിയോ സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നു. മലപ്പുറത്താണ് സംഭവം. മലപ്പുറം കോഡൂർ വലിയാട്ടിൽ നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നില്‍ക്കുകയായിരുന്നു പ്രദേശവാസിയായ ഷീന. (Nabidina Rally video goes viral on socialmedia)
തന്‍റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാർത്തുകയും ഒപ്പം കവിളിൽ ഉമ്മയും സമ്മാനിച്ചാണ് അമ്മ മടങ്ങിയത്.
മലപ്പുറം കോഡൂർ വലിയാട് തദ് രീസുൽ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്. ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവർ യാത്ര നിർത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വിഡിയോയിൽ കാണാം.
തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിൽ ആണ് നോട്ട് മാല നൽകിയതെന്നുമാണ് ഷീന പറയുന്നത്. വിഡിയോ കണ്ടത്. ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം എന്നും ദ റിയൽ കേരള സ്റ്റോറിയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍.
Story Highlights: Nabidina Rally video goes viral on socialmedia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here