9000 കോടി രൂപ ഓട്ടോക്കാരന് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്തു; ബാങ്ക് എം ഡി രാജിവെച്ചു

ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തതിനെത്തുടർന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജി വെയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.(Tamilnadu Mercantile Bank CEO Resigned)
ബാങ്കിന്റെ ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ആർ.ബി.ഐയെ അറിയിക്കുകയും ചെയ്തു. ആർ.ബി.ഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് അറിയിച്ചു.
സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപയെത്തിയത്. എസ്.എം.എസിലൂടെ രാജ്‌കുമാർ ഇക്കാര്യം അറിയുന്നത്. മണിക്കൂറുകൾക്കുള്ളിൽ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് ബാങ്ക് ഇയാളെ അറിയിക്കുകയും രാജ്കുമാറിന്റെ അക്കൗണ്ടിൽ നിന്നും 9000 കോടി പിൻവലിക്കുകയും ചെയ്തു.
Story Highlights: Tamilnadu Mercantile Bank CEO Resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here