Advertisement

നിപ ആശങ്കയൊഴിയുന്നു; ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ രോ​ഗമുക്തരായി

September 29, 2023
Google News 3 minutes Read
Two people, including a nine-year-old boy, have recovered from Nipah

ദിവസങ്ങളായി കേരളത്തെ ആശങ്കപ്പെടുത്തിയ നിപ കോഴിക്കോട് നിന്ന് വിട്ടൊഴിയുന്നു. വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോ​ഗമുക്തരായി. ചികിത്സിൽ കഴിഞ്ഞിരുന്ന ഒൻപത് വയസുകാരന്റേയും 25 വയസുകാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെ​ഗറ്റീവായത്. ഇരുവരും ഇന്ന് ആശുപത്രി വിടും. മുൻപ് നിപ ബാധിച്ച് മരിച്ചയാളുടെ മകനും ബന്ധുവുമാണ് ഇപ്പോൾ ആശുപത്രി വിടുന്നത്. (Two people, including a nine-year-old boy, have recovered from nipah)

നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ പരിശോധനാ ഫലങ്ങൾ നെ​ഗറ്റീവായതോടെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും കഴിഞ്ഞ ദിവസം നെ​ഗറ്റീവായിരുന്നു. വവ്വാലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സെപ്റ്റംബര്‍ 21 നാണ് വവ്വാലുകള്‍, കാട്ടു പന്നി എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ആദ്യം നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ പ്രദേശമായ മരുതോങ്കരയില്‍ നിന്നാണ് പ്രധാനമായും സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നികള്‍ തുടര്‍ച്ചയായി ചത്ത നിലയില്‍ കാണപ്പെട്ടത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നത്.

Story Highlights: Two people, including a nine-year-old boy, have recovered from Nipah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here