മഴ ശക്തം : സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടം

മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടം. കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടർന്ന് കുട്ടനാട്ടിലെ നെൽ കർഷകർ പ്രതിസന്ധിയിലായി. വിവിധ ജില്ലകളിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. ( heavy rain Damage in various parts of the kerala )
മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലാണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. നഗര മലയോര വ്യത്യാസമില്ലാതെ മഴ പെയ്തതോടെ പലസ്ഥലങ്ങളിലും വെള്ളം കയറി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം മുളവുകാട് വീടിനു മുകളിലേക്ക് മരം വീണ് അപകടമുണ്ടായി. മുഴുവനൂരിൽ റോഡിന് നടുവിലേക്ക് വീണ മരം ഫയർഫോഴ്‌സ് എത്തി മുറിച്ച് നീക്കി. ബണ്ട് കരകവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് തൃശ്ശൂർ മനക്കൊടി പുള്ള് റോഡിൽ ഗതാഗതം നിരോധിച്ചു. ആലപ്പുഴയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ബൈക്ക് തകർന്നു. മഴ തുടരുന്നതോടെ കുട്ടനാട്ടിലെ നെൽക്കർഷകരും പ്രതിസന്ധിയിലായി.
കനത്ത കാറ്റിലും മഴയിലും മലപ്പുറത്ത് മൂന്നു വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. നാലു വൈദ്യുത പോസ്റ്റുകളും തകർന്നു. കോഴിക്കോട് ജില്ലയിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. മുക്കത്ത് കിണർ ഇടിഞ്ഞു താഴുകയും വീട് അപകടാവസ്ഥയിലാവുകയും ചെയ്തതോടെ കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ജലാശയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: heavy rain Damage in various parts of the kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here