Advertisement

‘ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടത് മുന്നണിയില്‍ തുടരാനാകില്ല’;ഒടുവില്‍ ജെഡിഎസിന് സിപിഐഎമ്മിന്റെ താക്കീത്

September 30, 2023
Google News 3 minutes Read
party associated with BJP can not continue in LDF, CPIM to JDS

എന്‍ഡിഎയില്‍ ചേര്‍ന്ന ജെഡിഎസിന്റെ സംസ്ഥാന ഘടകത്തിന് ഒടുവില്‍ സിപിഐഎം താക്കീത്. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടത് മുന്നണിയില്‍ തുടരാനാകില്ലെന്ന് സിപിഐഎം ജെഡിഎസിനെ അറിയിച്ചു. കേരളം ഭരിക്കുന്നത് എന്‍ഡിഎ, എല്‍ഡിഎഫ് സഖ്യസര്‍ക്കാരാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ താക്കീത്. (party associated with BJP can not continue in LDF, CPIM to JDS)

പ്രതിസന്ധിയ്ക്കിടെ പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ജെഡിഎസ് സംസ്ഥാന നേതൃത്വം. പ്രശ്‌നപരിഹാരത്തിന് ജെഡിഎസിനുള്ളില്‍ മുന്‍പും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നതാണ്. എല്‍ജെഡി ആര്‍ജെഡിയുമായി ലയനമുറപ്പിച്ച സാഹചര്യത്തില്‍ ജെഡിഎസ് കൂടുതല്‍ പ്രതിസന്ധിയിലാകുകയായിരുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുമായി ചര്‍ച്ച നടത്താമെന്ന് നീലലോഹിതദാസന്‍ നാടാര്‍ ഉള്‍പ്പെടെ വാദിച്ചിരുന്നെങ്കിലും അടിയ്ക്കടി നിലപാട് മാറ്റുന്ന നിതീഷുമായി ചേരുന്നത് ആത്മഹത്യാപരമാകുമെന്നും ജെഡിഎസ് വിലയിരുത്തിയിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ബിജെപി വിരുദ്ധ കോണ്‍ഗ്രസ് ഇതര മുന്നണിയെന്ന ആശയം ദേശീയ സമ്മേളനത്തില്‍ അംഗീകരിച്ച പാര്‍ട്ടിയായ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമായതിനെതിരെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചുരുന്നത്. എന്‍ഡിഎയില്‍ ചേര്‍ന്ന ജെഡിഎസിന്റെ പ്രതിനിധി പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമായത് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ബിജെപി വിരുദ്ധതയില്‍ വാചക കസര്‍ത്ത് നടത്തുന്ന ഇടത് മുന്നണിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Story Highlights: party associated with BJP can not continue in LDF, CPIM to JDS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here