കരുവന്നൂര്‍ തട്ടിപ്പില്‍ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ഇപി ജയരാജന്‍

കരുവന്നൂര്‍ കേസില്‍ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞുവന്നയാള്‍ ക്വട്ടേഷന്‍കാരനാണ്. ജയിലില്‍ കിടന്ന ഇയാള്‍ പുറത്തിറങ്ങി കാശിന് വേണ്ടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇപി ജയരാജന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.(Conspiracy allegation in Karuvannur scam says EP Jayarajan)
‘പി സതീഷ് കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞ് വന്നയാളെ കുറിച്ച് അന്വേഷിക്കണം. അയാള്‍ ക്രിമിനല്‍ കേസില്‍ കുറേനാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഇങ്ങനെ പണത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്തിയതിനും പണത്തിന് വേണ്ടി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് വിശദമായി അന്വേഷണം നടത്തണം’. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരെ ഗൂഡ നീക്കമുണ്ടായെന്നും ഇപി ജയരാജന്‍ 24നോട് പറഞ്ഞു. തട്ടിപ്പ് സംഘമാണ് നീക്കത്തിന് പിന്നില്‍. പൊലീസ് എല്ലാം അന്വേഷിച്ച് കണ്ടെത്തണം. കോടിയേരിയുടെ വിടവ് പാര്‍ട്ടി അനുഭവിക്കുകയാണ്. എല്ലാവരും കോടിയേരിയെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Conspiracy allegation in Karuvannur scam says EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here