ലൂണയുടെ മാജിക് വീണ്ടും; ജംഷഡ്പൂരിലെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയം

ഐഎസ്എല്ലില്‍ ജംഷഡ്പൂര് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ തോല്‍പിച്ചത്. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമാണ്. ആദ്യമത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ മഞ്ഞപ്പട പരാജയപ്പെടുത്തിയിരുന്നു.(ISL Blasters’ second win against Jamshedpur FC)
എഴുപത്തിനാലാം മിനിറ്റിലാണ് നായകന്‍ അഡ്രിയാന്‍ ലൂണയുടെ മാന്ത്രിക ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഡൈസുകെ സകായ് ലൂണയ്ക്കു അടിച്ചുനല്‍കിയ പന്ത് നായകന്‍ ബോക്സിന്റെ മധ്യത്തില്‍ ഡയമന്റകോസിനു തട്ടിനല്‍കി. ലൂണയ്ക്കു തന്നെ ഡയമന്റകോസ് പന്ത് തിരിച്ചുനല്‍കി. പിന്നാലെ ലൂണയുടെ മനോഹരമായ ഫിനിഷിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.
എഴുപത്തിയൊന്നാം മിനിറ്റില്‍ മികച്ചൊരു ഗോള്‍ അവസരം ബ്ലാസ്റ്റേഴ്സിന്റെ ഐമന്റെ മുന്‍പില്‍ കിട്ടിയെങ്കിലും മുതലെടുക്കാനായില്ല. ഒടുവില്‍ എഴുപത്തിനാലാം മിനിറ്റില്‍ ആ മാന്ത്രികഗോള്‍ പിറന്നു.
Story Highlights: ISL Blasters’ second win against Jamshedpur FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here