നേരിടാൻ ഏറ്റവും കഠിനമായ ബൗളർ ആര്? വെളിപ്പെടുത്തി രോഹിത് ശർമ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏതൊരു ലോകോത്തര ബോളറെയും അനായാസം സിക്സറുകൾ പറത്താനുള്ള രോഹിതിന്റെ കഴിവ് വർഷങ്ങളായി ക്രിക്കറ്റ് ലോകം കാണുന്നതാണ്. ഇപ്പോഴിതാ തനിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ.
രോഹിത്തിനെപ്പോലെ ഒരാളെ വിറപ്പിക്കണമെങ്കിൽ ആ ബൗളർ ആരായിരിക്കും? ഉറപ്പായും പാകിസ്താനിൽ നിന്നോ ഓസ്‌ട്രേലിയയിൽ നിന്നോ ഉള്ള ആളായിരിക്കണം…എന്നാൽ അങ്ങനെ കരുതുന്നവർക്ക് തെറ്റി. ഈ രണ്ട് ടീമുകളിലെയും ബൗളർമാർ താരത്തിന് വെല്ലുവിളിയല്ല എന്നതാണ് വാസ്തവം. എങ്കിൽ പിന്നെ ആര്? ഒരു യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിനിടെയാണ് രോഹിത് ഇക്കാര്യം വെളുപ്പെടുത്തിയിരിക്കുന്നത്.
“എനിക്ക് വെല്ലുവിളിയായി തോന്നിയിട്ടുള്ളതും, ആസ്വദിക്കാനും കഴിഞ്ഞിട്ടുള്ള ഒരു ബൗളർ ഉണ്ടെങ്കിൽ അത് ഡെയ്ൽ സ്റ്റെയ്ൻ ആണ്. അദ്ദേഹം ഒരു ക്ലാസ് പ്ലയെർ ആണ്, ഒത്തിരി കഴിയുവകൾ ഉണ്ട്. അദ്ദേഹത്തിന് ബൗൺസ് മിസ്സായി ഞാൻ കണ്ടിട്ടില്ല. 140 പ്ലസ് വേഗത്തിൽ പന്ത് സ്വിങ് ചെയ്യാൻ കഴിവുള്ള മറ്റൊരു ബൗളർ ഉണ്ടാകുമോ എന്ന് സംശയമാണ്. സ്ഥിരയോടെ ഇങ്ങനെ ചെയ്യാൻ കഴിവുള്ള ആളാണ് സ്റ്റെയ്ൻ”-രോഹിത് പറഞ്ഞു.
Story Highlights: Rohit Sharma Names Toughest Bowler He Faced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here