Advertisement

ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; വെളിച്ചത്തായത് വ്യാപക ക്രമക്കേടുകള്‍

October 1, 2023
Google News 2 minutes Read
Vigilance checks at beverage outlets

ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വെളിച്ചത്തായത് വ്യാപക ക്രമക്കേടുകള്‍. 70 ഔട്‌ലെറ്റുകളില്‍ മദ്യം വിറ്റ തുകയും കൗണ്ടറിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടെത്തി. പ്രത്യേക ബ്രാന്റുകള്‍ മാത്രം വില്‍ക്കുന്ന ചില ഔട്ട്ലെറ്റുകള്‍ഉണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു. (Vigilance checks at beverage outlets)

ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരിലാണ് ഇന്നലെ വൈകിട്ട് മുതല്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. യഥാര്‍ത്ഥ വിലയേക്കാള്‍ കൂടിയ തുകയ്ക്ക് മദ്യം വില്‍ക്കുന്നു, ബില്ല് നല്‍കുന്നില്ല തുടങ്ങിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 70 ഔട്ട്ലെറ്റുകളില്‍ മദ്യം വിറ്റ കണക്കും കൗണ്ടറിലെ തുകയും തമ്മില്‍ പരുത്തക്കേട് കണ്ടെത്തി. കൂടുതല്‍ തുകയും കുറഞ്ഞ തുകയും കണ്ടെത്തിയ കൗണ്ടറുകള്‍ ഉണ്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പ്രത്യേക ബ്രാന്റുകളുടെ വില്‍പ്പന കൂട്ടാന്‍ ചില ഔട്ട്‌ലെറ്റുകളില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. മദ്യത്തിന്റെ സ്റ്റോക്ക് വിവരം പല ഔട്ട്ലെറ്റുകളിലും പ്രദര്‍ശിപ്പിക്കുന്നില്ല. പൊട്ടിയ ഇനത്തില്‍ വ്യാപകമായി മദ്യം മാറ്റുന്നു.ഇങ്ങനെ മാറ്റിയ കുപ്പികള്‍ പരിശോധിച്ചപ്പോള്‍ കേടുപാടില്ലെന്നും കണ്ടെത്തി. ചില ഔട്‌ലെറ്റുകളിലെ സ്റ്റോക്കുകളില്‍ മദ്യം കുറവുണ്ടെന്നും തെളിഞ്ഞു. ബെവ്‌കോ ഉദ്യോഗസ്ഥരെ മദ്യകമ്പനികള്‍ സ്വാധീനിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളില്‍ അന്വേഷിക്കും.

Story Highlights: Vigilance checks at beverage outlets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here