കരുവന്നൂർ തട്ടിപ്പ്: സുരേഷ് ഗോപി നയിക്കുന്ന സഹകരണ സംരക്ഷണ പദയാത്ര ഇന്ന്

കരുവന്നൂരിൽ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവരെ അടക്കം യാത്രയിൽ പങ്കെടുപ്പിക്കാനാണ് നീക്കം. തട്ടിപ്പിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെയും ചികിത്സയ്ക്ക് പണമില്ലാത്തവരുടെയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നാരംഭിക്കുന്ന പദയാത്ര തൃശൂർ കോർപറേഷന് മുന്നിൽ സമാപിക്കും. സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യും. അതേസമയം കരുവന്നൂര്‍ ബാങ്കിലേക്ക് സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാനായി നിര്‍ണ്ണായക ചര്‍ച്ചകളാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്.
Story Highlights: Karuvannur scandal: Protest march led by Suresh Gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here