Advertisement

100 രൂപ മുതൽ 64 ലക്ഷം രൂപ വരെ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ഇ-ലേലത്തിൽ സ്വന്തമാക്കാം

October 3, 2023
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളും ഇ-ലേലത്തിന്റെ ഏറ്റവും പുതിയ റൗണ്ടിൽ വെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദർശനത്തിന്റെ ഭാഗമായി നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ (NGMA) ചില ഇനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലേല പരമ്പരയുടെ അഞ്ചാം പതിപ്പാണിത്, ആദ്യത്തേത് 2019 ജനുവരിയിൽ നടന്നതായി സാംസ്കാരിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഉപഹാരങ്ങളുടെ വില 100 രൂപ മുതൽ 64 ലക്ഷം രൂപ വരെയാണ്. ഇതിൽ കുറച്ച് ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രദർശനത്തിനുണ്ട്. ബാക്കിയുള്ളവ വെബ്സൈറ്റിൽ ലഭ്യമാണ്. ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെയും ചിത്തോർഗഡിലെ വിജയ് സ്തംഭത്തിന്റെയും പകർപ്പുകൾ, വാരണാസിയിലെ ഘാട്ടിന്റെ പെയിന്റിംഗ് എന്നിവ ലേലത്തിനെത്തുന്നുണ്ട്. മോദിക്ക് സമ്മാനിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളും ലേലത്തിനുണ്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ലേലത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. , “ഇന്ന് മുതൽ, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നടക്കുന്ന എക്‌സിബിഷനില്‍ സമീപകാലത്ത് എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും വിപുലമായ ശ്രേണി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാപരമായ പൈതൃകത്തിന്റെയും തെളിവാണ് ഇവയെല്ലാം. ഇവ ലേലം ചെയ്യപ്പെടുകയും വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മാറ്റിവെക്കും” എന്ന് മോദി ട്വീറ്റ് ചെയ്തു.

Story Highlights: Gifts Presented To PM Modi Put On E-Auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here