Advertisement

സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച; 7064 പരാതികളിൽ നടപടി 124 കേസുകളിൽ മാത്രം

October 3, 2023
Google News 2 minutes Read
major lapse in enacting Paddy wetland act

സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച. നെൽവയലുകളും ജലാശയങ്ങളും നികത്തുന്നുവെന്ന പരാതികളിൽ നടപടിയില്ല. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ലഭിച്ച 7064 പരാതികളിൽ ജലാശയങ്ങളും വയലുകളും പൂർവ സ്ഥിതിയിലാക്കിയത് 124 കേസുകളിൽ മാത്രമാണ്. 396 കേസുകളിൽ പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തിട്ടില്ല. ( major lapse in enacting Paddy wetland act )

സംസ്ഥാനത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട നിയമം കൂടിയായിരുന്നു ഇത്. എന്നാൽ നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നെൽവയൽ, കണ്ണീർത്തടങ്ങൾ നികത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ചത് 7064 പരാതികളാണ്. പരാതി ലഭിച്ചാൽ കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർ വഴി അന്വേഷണം നടത്തണം. അനധികൃതമായി നികത്തപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടാൽ സ്ഥലം ഉടമയുടെ വാദം കൂടി കേട്ടശേഷം വയലും തണ്ണീർത്തടവും പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കണം എന്നതാണ് ചട്ടം. എന്നാൽ പരാതികളിൽ ജലാശയങ്ങൾ പൂർവ സ്ഥിതിയലാക്കിയത് 124 കേസുകളിൽ മാത്രമാണ്. 396 കേസുകളിൽ പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർമാർ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറത്താണ്. 1620 പരാതികൾ. എല്ലാ പരാതികളിലും നടപടിയെടുക്കാൻ ഫയൽ തുടങ്ങിയിരുന്നു. കൊല്ലം19, പത്തനംതിട്ട22, ആലപ്പുഴ3, ഇടുക്കി4, എറണാകുളം9, തൃശൂർ7, പാലക്കാട് 15 മലപ്പുറം21 കോഴിക്കോട്1, വയനാട്7, കണ്ണൂർ10, കാസർഗോഡ് 6 എന്നിങ്ങനെയാണ് ജലായശങ്ങൾ പൂർവസ്ഥിയിലാക്കിയത്. കോഴിക്കോട് 76 കേസുളും മലപ്പുറത്ത് 171 കേസുകളും ഇടുക്കിയിൽ 17 കേസുകളും കോട്ടയം 105 കേസുകളും പൂർവ സ്ഥിയിലാക്കാൻ ഉത്തരവിറക്കിയിട്ട് വർഷങ്ങളായി.

Story Highlights: major lapse in enacting Paddy wetland act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here