‘വിശ്വാസങ്ങളുടെ മേൽ സിപിഐഎം കടന്നു കയറുന്നു, അത്ഭുതം സൃഷ്ടിക്കുന്നവരാണ് തട്ടമിട്ട പെൺകുട്ടികൾ’; പി.എം.എ സലാം
തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തട്ടം ഭദ്രമായി നിലനിർത്തികൊണ്ടു തന്നെ ജീവിത മാർഗത്തിൽ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവർ നിർവഹിക്കുകയാണ്.(muslim girls create wonder pma salam)
ഈ സാഹചര്യത്തിലാണ് ചിലർ അവരുടേതായ നയങ്ങൾ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ല. പുതിയ തലമുറയിലെ പെൺകുട്ടികൾ പോലും തട്ടമിടുന്നുണ്ട്. വിശ്വാസങ്ങളുടെ മേൽ സി.പി.ഐ എം കടന്നുകയറുകയാണ്. വഖഫ്, ശബരിമല വിഷയങ്ങൾ ഇതിന് ഉദാഹരണമാണെന്നും സലാം ചൂണ്ടിക്കാട്ടി. മുസ് ലിം പെൺകുട്ടികളുടെ തലയിൽ നിന്ന് തട്ടം ഒഴിവാക്കുന്ന പ്രവർത്തനമാണ് ഇതുവരെ നടത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടും സി.പി.ഐ എമ്മിലെ ഒരു നേതാവ് പോലും പ്രതികരിക്കാത്തത് ഗൗരവതരമാണ്.
ഇക്കാലമത്രയും പ്രവർത്തിച്ചത് പട്ടിണി മാറ്റാനോ, ഭൂമി നൽകാനോ, വീട് നൽകാനോ അല്ലെന്ന് സി.പി.ഐ എം സമ്മതിക്കുകയാണ്.ഒരു രാഷ്ട്രീയ പാർട്ടിയുടെ അധപതനമാണിത്. മാന്യതയുണ്ടെങ്കിൽ നിലപാട് വ്യക്തമാക്കാൻ സി.പി.ഐ. എമ്മിലെ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
Story Highlights: muslim girls create wonder pma salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here