Advertisement

‘സംസ്ഥാന സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞെങ്കിലും തട്ടം വിവാദം കത്തിക്കാനാണ് ശ്രമം’; അത് സദുദ്ദേശ്യപരമല്ലെന്ന് എഎ റഹീം

October 4, 2023
Google News 1 minute Read
aa rahim response hijab controversy

തട്ടം വിവാദം സജീവമാക്കുന്നത് ദുരുദ്ദേശ്യപരമെന്ന് സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എഎ റഹീം. വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. അവിടെ വിവാദം അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വിവാദം കത്തിക്കാനാണ് മാധ്യമങ്ങൾ അടക്കം ശ്രമിക്കുന്നത്. അത് സദുശുദ്ദേശ്യപരമല്ല എന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ബിജെപി സർക്കാരിന്റെ മാധ്യമവേട്ടയാണ് നടന്നത് എന്ന് ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ അദ്ദേഹം പ്രതികരിച്ചു. നടന്നത് ആസൂത്രിതമായ രാഷ്ട്രീയ തീരുമാനമാണ്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയത്. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന നിലപാടാണിത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: aa rahim response hijab controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here