കിളിമാനൂരിൽ യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചു; പ്രതികൾക്കായി അന്വേഷണം
കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. യുവതിയെ അജ്ഞാത സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു.
ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ വൈകുന്നേരം 6.15 ന് ആയിരുന്നു സംഭവം. വീഴ്ച്ചയിൽ കിളിമാനൂർ ചെങ്കിക്കുന്ന് സ്വദേശിനിയായ യുവതിക്ക് കൈക്ക് പരുക്കേറ്റു. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: Woman attacked by an unknown group Kilimanoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here