Advertisement

‘തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയങ്കരനായ നേതാവ്’: ആനത്തലവട്ടം ആനന്ദിന്റെ നിര്യാണത്തിൽ നേതാക്കൾ

October 5, 2023
Google News 2 minutes Read
CPIM Leaders on death of Ananthalavattam Anandan

മുതിർന്ന സിപിഐഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദിന്റെ നിര്യാണത്തിൽ മന്ത്രിമാരായ വി.എൻ വാസവൻ, ജി.ആർ അനിൽ എന്നിവർ അനുശോചിച്ചു. പോരാട്ട വേദികളിൽ സമാനതകളില്ലാത്ത ഒട്ടനവധി സമരം നേതൃത്തങ്ങൾക്ക് സജീവസാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് വി.എൻ വാസവൻ. ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളെയാണ് നഷ്ടമായതെന്ന് ജി.ആർ അനിലും പ്രതികരിച്ചു.

“ആനത്തലവട്ടത്തിൻ്റെ വേർപാട് വേദനയും വിഷമവും ഉണ്ടാക്കുന്ന വാർത്തയാണ്. തൊഴിലാളികൾക്ക് പ്രസ്ഥാനത്തോട് അചഞ്ചലമായ കൂറ് പ്രകടിപ്പിച്ചുകൊണ്ട്, വർഗ താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് ഏതുതരത്തിലുള്ള നീതി നിഷേധത്തിന് എതിരെയും പ്രതിഷേധിക്കുവാനും അധ്വാനിക്കുന്നവരുടെ വികാരവിചാരങ്ങൾക്ക് രൂപവും ഭാവവും നൽകാനും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്”- വി.എൻ വാസവൻ പറഞ്ഞു.

“കയർ, കശുവണ്ടി, കൈത്തറി, ചുമട്ടുതൊഴിലാളി മുതൽ കെഎസ്ആർടിസി വരെയുള്ള എല്ലാ തൊഴിലാളി വിഭാഗങ്ങളുടെയും പ്രശ്നങ്ങളേ പെടുക്കുമ്പോൾ കൃത്യമായി പഠിച്ചു , അവതരിപ്പിക്കേണ്ട വേദികളിൽ അവ കൃത്യമായി അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിൻറെ വാദമുഖങ്ങൾ നിരസിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. സമയോചിതമായി സഭാതലങ്ങളിൽ ജനകീയ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു”- വി.എൻ വാസവൻ കൂട്ടിച്ചേർത്തു.

“കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയങ്കരനായ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയം നോക്കാതെ സർക്കാരുകളെ വിമർശിക്കുകയും തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയും ചെയ്യാത്ത നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ വേർപാട് വ്യക്തിപരമായി ഏറെ ദുഃഖം ഉണ്ടാക്കുന്നതാണ്. പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു”- ജി.ആർ അനിൽ പറഞ്ഞു.

Story Highlights: CPIM Leaders on death of Ananthalavattam Anandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here