കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കൗൺസിലർ മധു അമ്പലപുരത്തെ ഇഡി ഇന്നും ചോദ്യം ചെയ്യും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കൗൺസിലർ മധു അമ്പലപുരത്തെ ഇഡി ഇന്നും ചോദ്യം ചെയ്യും. കേസിൽ ഇത് രണ്ടാം തവണയാണ് മധുവിനെ ചോദ്യം ചെയ്യാനുള്ള ഇഡി നീക്കം. നോട്ടീസ് നൽകിയത് പ്രകാരം കഴിഞ്ഞ ദിവസം ഹാജരായ മധു അമ്പലപുരത്തെ ഇഡി അഞ്ചുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
കേസിലെ പ്രതിയായ പിആർ അരവിന്ദാക്ഷന്റെ അടുത്ത സുഹൃത്താണ് മധു അമ്പലപുരം. കേസിലെ പ്രതിയായ പി സതീഷ് കുമാറിന്റെ സഹോദരനോട് ഇന്നും ഹാജരാകാൻ ഈ ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരൻ ശ്രീജിത്തിന്റെ പേരിൽ സതീഷ് കുമാർ ബിനാമി നിക്ഷേപം നടത്തിയെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ.
Story Highlights: karunvannur bank fraud ed madhu ambalapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here