Advertisement

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കൽ; നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്

October 5, 2023
Google News 2 minutes Read
minister k krishnan kutty on electric fencing

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി. ( minister k krishnan kutty on electric fencing )

കൃഷിയിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനകൾ നടത്തും. അനധികൃത ഫെൻസിംഗുകൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജില്ലാ ഭരണകൂടവുമായി ചേർന്ന് ആളുകളെ ബോധവൽക്കരിക്കാനുളള ശ്രമങ്ങൾ നടത്തും. ഇന്ന് കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണങ്ങൾ സംഭവിക്കുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ നടപടി. ഇന്നലെയും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 56 കാരിയായ ഗ്രേസിയെന്ന വീട്ടമ്മയാണ് മരിച്ചത്.

Story Highlights: minister k krishnan kutty on electric fencing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here