കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്കിന് തീയിട്ടു

കണ്ണൂര്‍ മുഴപ്പാലയില്‍ അജ്ഞാതര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു. കണ്ണൂർ മുഴപ്പാല കൈതപ്രത്തെ റിജിലിന്റെ ബൈക്കാണ് കത്തിനശിച്ചത്. കണ്ണൂർ ബിജെപി ബൂത്ത് കമ്മിറ്റി അംഗമാണ് കെ കെ റിജിൽ. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.(unknown person set bike on fire kannur)
വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കിനാണു തീയിട്ടത്. ബൈക്ക് പൂർണമായി കത്തി നശിച്ചു.ഇയാളുടെ വീടിന് നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. രാഷ്ട്രീയമായി സംഘർഷങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ്. നേരെത്തെയുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണിതെന്ന് ബിജെപി പറയുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Story Highlights: unknown person set bike on fire kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here