Advertisement

കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി; പേര് മാറ്റിയിട്ടും പദ്ധതി നടക്കുന്നില്ല; കേന്ദ്ര കൃഷിമന്ത്രി

October 6, 2023
Google News 2 minutes Read

കേരളത്തിനെതിരെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശോഭ കരന്തലജെ. കേരള സർക്കാർ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി. പേര് മാറ്റിയിട്ടും പദ്ധതി ഫലപ്രദമായി നടപ്പിലാകുന്നില്ലെന്നും വിമർശനം. അഴിമതിയിൽ കോൺഗ്രസും സിപിഐഎമും ഒന്നിച്ചാണ്.

സഹകരണ ബാങ്ക് അഴിമതിയിൽ പരസ്‌പരം സഹായിക്കുന്നു. കരുവന്നൂർ ഉൾപ്പെടയുള്ള കേസുകളിൽ സിപിഐഎം സംരക്ഷണം. കരുവന്നൂർ കേസിൽ ഉൾപ്പെട്ട നേതാക്കളെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും ശോഭ കരന്തലജെ വിമർശിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നൽകും.

ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.

Story Highlights: Agriculture Minister Shobha Karantalaje against Kerala govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here